നബിദിനം


റബീഉൽ അവ്വൽ 12 ന് സുബഹിക്ക് മുമ്പായി പള്ളിയിൽ വെച്ച് മൗലിദ് പാരായണം ആരംഭിക്കും.സുബഹി നമസ്കാരത്തിനു ശേഷം മദ്‌ഹ് പ്രഭാഷണം നടത്തി ശേഷം ഭക്ഷണം വിതരണം നടത്തി പിരിയുന്നു. പിന്നീട് 7 മണിയോട് കൂടി മദ്രസ വിദ്യാർഥികളുടെ നബിദിന റാലി ആരംഭിക്കും.മദ്രസ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ദഫ് റാലിക്ക് കൊഴുപ്പേകും. ചീനിക്കൽ എം എ എൽ പി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന റാലി പറക്കുണ്ടിൽ, പാപ്പാട്ടിങ്ങൽ, ചക്കിങ്ങത്തൊടി, ന്യൂബസാർ, അറവങ്കര, കക്കൊടി എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കുന്നു. ളുഹർ നമസ്കാരത്തിനു ശേഷം സ്കൂളിൽ വെച്ച് മൗലിദ് പാരായണം നടത്തുകയും ശേഷം അന്നദാനം നടത്തി പിരിയുന്നു. അസർ നമസ്കാരത്തിനു ശേഷം മദ്രസ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കുന്നു.മഗ്‌രിബിനു ശേഷം പരിപാടികളുടെ ഔദ്യോഗിക ഉൽഘാടനം നടക്കും. ശേഷം ഓരോ ക്ലാസുകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് കാശ് അവാർഡ്, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടക്കുന്നു. ഹിദായത്തുൽ വിൽദാൻ മദ്രസ വിദ്യാർഥികളൂടെ ഇമ്പമാർന്ന ദഫ് പരിപാടിയാണ് ആകർഷകമായ മറ്റൊരു പരിപാടി. കിഡ്‌സ്,ജൂനിയർ,സീനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കലപാരിപാടികൾ നടത്തുന്നത്. പെൺ കുട്ടികൾക്കായി രചനാ മൽസരം, ഖുറാൻ പാരായണം തുടങ്ങിയ പരിപാടികൾ മദ്രസയിൽ വെച്ച് നടത്തുന്നു. ഓരോ മൽസര ഇനത്തിൽ നിന്നും ഏറ്റവും കൂടുതൽ പോയന്റ് കിട്ടുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് പ്രത്യേക സമ്മാനങ്ങളും പങ്കെടുത്ത എല്ലാവർക്കും പ്രോൽസാഹന സമ്മാനങ്ങളും നൽകി 12 മണിയോട് കൂടി പരിപാടി സമാപിക്കുന്നു

No comments:

Post a Comment