1978 ലാണ് ചീനിക്കൽ ഹിദായത്തുൽ വിൽദാൻ മദ്രസ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി സംഘടന എന്ന ചിന്തക്ക് തുടക്കം കുറിക്കുന്നത്.മരക്കാർ മാരായമംഗലം, കെ എ റഹ്മാൻ ഫൈസി എന്നിവരാണ് ചെറുപ്പക്കാർ ദീനീ പ്രവർത്തനത്തിനു മുന്നോട്ട് വരാൻ ഒരു സംഘടന എന്ന ആശയം ഇതിന്റെ ആദ്യകാല പ്രവർത്തകർക്കിടയിൽ വെക്കുന്നത്.മദ്രസയിൽ വെച്ച് കെ എ റഹ്മാൻ ഫൈസിയുടെ തന്നെ സാന്നിധ്യത്തിലാണ്പ്രഥമ യോഗം ചേരുന്നത്. നൂറിലേറെ ചെറുപ്പക്കാർ ആദ്യ യോഗത്തിൽ തന്നെ പങ്കെടുത്തു. സംഘടനയുടെ പ്രഥമ പ്രസിഡന്റായി എം ടി കുഞ്ഞാലൻ സാഹിബിനേയും സെക്രട്ടറി ആയി എം കുഞ്ഞുട്ടിയേയും തിരഞ്ഞെടുത്തു.പി ആലസ്സൻ കുട്ടി, സി പി അബ്ദുറഹിമാൻ,ബീരാൻ കുട്ടി, സി പി ഉമ്മർ എന്നിവർ ആദ്യ കമ്മറ്റിയിൽ ഭാരവാഹികളാണ്. ഓഫീസ് വാടക കൊടുത്ത് പ്രവർത്തനം ആരംഭിച്ചു.പ്രവർത്തകന്മാർ 25 പൈസ വീതം പിരിച്ചെടുത്താണ് ആദ്യപ്രവർത്തനം നടത്തിയിരുന്നത്.ബീഡി തെറുക്കുന്ന പ്രവർത്തകന്മാർ നൂറു കെട്ടിന് ഒരു കെട്ട് ബീഡി സമാജത്തിനു സംഭാവന ചെയ്ത
ആദ്യത്തെ പൊതു പരിപാടി രണ്ടാം വർഷത്തിൽ കടുങ്ങല്ലൂർ ബീരാൻ കുട്ടി ഹാജിയുടെ മതപ്രഭാഷണമായിരുന്നു.ഒരാഴ്ചക്കാലം നീണ്ട് നിന്ന മതപ്രസംഗ പരിപാടിയിൽ നെടിയിരുപ്പ് മുദരിസ്, വലിയ പറമ്പ് മുദരിസ് എന്നിവരും പങ്കെടുത്ത് സംസാരിച്ചു. ഈ പരിപാടിയിൽ നിന്നും പിരിഞ്ഞ് കിട്ടിയ സംഖ്യ കൊണ്ട് ലൈബ്രറിയിലേക്ക് കുറച്ച് പുസ്തകങ്ങളും വരുമാനത്തിനായി സൈക്കിളുകളും വാങ്ങി.(അക്കാലത്ത് സൈക്കിളായിരുന്നു ഇന്നത്തെ ബൈക്ക് പോലെ പ്രാധാന വാഹനം. തൊട്ടടുത്ത് പ്രദേശങ്ങളിലേക്ക് പോവാൻ സൈക്കിൾ വാടകക്ക് നൽകുന്ന പതിവുണ്ടായിരുന്നു.) ബാക്കി വന്ന പണം കൊണ്ട് മദ്രസ കെട്ടിടം വയറിംഗ് ചെയ്തു.തുടർന്ന് വന്ന വർഷങ്ങളിൽ സാമ്പത്തിക ബാധ്യത കാരണം സമാജവും ലൈബ്രറിയും നടത്തി കൊണ്ട് പോവാൻ പ്രയാസം അനുഭവപ്പെട്ടു.തുടർന്ന് കല്യാണവശ്യത്തിനും മറ്റും വാടകക്ക് നൽകാൻ ഗ്ലാസ്, ജഗ്ഗ്, ചെറിയ തരം പാത്രങ്ങൾ തുടങ്ങിയവ വാങ്ങി വരുമാനം വർദ്ധിപ്പിച്ച
1998 ൽ സമാജത്തിന്റെ ഇരുപതാം വാർഷികം വിപുലമായ പരിപാടികളോടെ നടത്തി.വാർഷികത്തോടനുബന്ധിച്ച് മഹല്ലിന്റെ ചരിത്രവും മഹല്ല് സർവേയും ഉൾപ്പെടുത്തി അൽ ഹിദായ 98 എന്ന പേരിൽ ഒരു സുവനീർ പുറത്തിറക്കി.പിഎ സലാംസോവനീർ എഡിറ്ററും എം സത്താർ കൺവീനറുമായിരുന്നു.വാർഷികാഘോഷത്തിന് മഹല്ല് ഖാസി വി. ഹംസൽ ഖാസിമി പതാക ഉയർത്തി. സമാപന സമ്മേളനം പാണക്കാട് സയിദ് ഉമറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. സമസ്ഥ ജന സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീൻ മുസ്ല്യാർ ടിവി ഇബ്രാഹിമിന് കോപി കൈമാറി സോവനീർ പ്രകാശനം ചെയ്തു.
No comments:
Post a Comment