1979 ൽ സ്ഥാപിതമായ മാപ്പിള എയ്‌ഡഡ് ലോവർ പ്രൈമറി സ്കൂളിൽ എം എ എൽ പി സ്കൂൾ വെസ്റ്റ് മുതിരിപറമ്പ്[1] ആണ് ചീനിക്കലിന്റെയും പരിസര പ്രദേശങ്ങളുടേയും വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിന്റെ ആദ്യാക്ഷരം നുണയാൻ എത്തിയിരുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ തള്ളിക്കയറ്റത്തിനിടയിലും വിദ്യാർത്ഥികളുടെ കുറവ് ബാധിക്കാതെ നല്ല നിലയിൽ സ്കൂൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. ആദ്യ കാലത്ത് ഈ പ്രദേശത്ത് മുഴുവൻ ജനങ്ങളും കൃഷിക്കാരും കൂടുതൽ പാടശേഖരങ്ങളും ഉണ്ടായിരുന്നു. മഴക്കാലത്ത് പാടങ്ങളും തോടുകളും നിറഞ്ഞ് കവിയുന്നത് കാരണം തൊട്ടടുത്ത പ്രദേശത്ത് പൂക്കോട്ടൂർ ഹൈസ്കൂളിൽ പോവാൻ ചെറിയ കുട്ടികൾക്ക് പ്രയാസമായി.ഇതൊടെയാണ് ചീനിക്കലിൽ സ്വന്തമായി ഒരു സ്കൂൾ വേണമെന്ന ചിന്ത നാട്ടുകാരിൽ ഉടലെടുക്കുന്നത്.അന്ന് ഈ പ്രദേശത്ത് ഒരു ഏൽ.പി.സ്കൂൾ അനുവദിച്ചു കിട്ടുന്നതിന് വേണ്ടി മന്നേത്തൊടി മുഹമ്മദ് മാസ്റ്റർ ഇവിടത്തെ ജനങ്ങളെ വിളിച്ചു കൂട്ടി. മദ്രസ കമ്മിറ്റി കാരെ ചെന്നു കാണുകയും അവരുടെ ഉടമസ്തതയിൽ സ്കൂൾ അനുവദിച്ചു കിട്ടുന്നതിനു വേണ്ടി പ്രവർത്തിക്കാനും തീരുമാനിച്ചു. അന്നത്തെ പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാരാട്ട് മുഹമ്മദ് ഹാജിയെ എം.സി.എം ബാപ്പുട്ടി ഹാജി, എം. അബ്ദുള്ള ഹാജി, എം.മുഹമ്മദ് മാസ്റ്റർ എന്നിവർ സ്കൂൾ അനുവദിച്ചു കിട്ടാൻ ആവശ്യപ്പെട്ടു. അന്നത്തെ എം.എൽ.എ സീതി ഹാജിയെ ആവശ്യം അറിയിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ 1979ൽ വെസ്റ്റ് മുതിരിപ്പറമ്പ് ഭാഗത്തേക്ക് ഒരു എൽ.പി. സ്കൂൾ അനുവദിക്കുകയും ചെയ്തു. അന്ന് മദ്രസ കെട്ടിടത്തിലായിരുന്നു തുടക്കം. ആദ്യ നിയമനം ലഭിച്ച അധ്യാപിക ശ്രീമതി ടി. ബിയ്യക്കുട്ടി ആയിരുന്നു. അന്ന് 53 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.
ഇന്ന് പ്രീപ്രൈമറിയിൽ 74 കുട്ടികളും, ലോവർ പ്രൈമറിയിൽ 141 കുട്ടികളും ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു. കോൺക്രീറ്റ് ബിൽഡിങ്ങും ഇന്റ്ർലോക്ക് ചെയ്ത മുറ്റം, വിശാലമായ കളിസ്തലം, സ്മാർട് ക്ലാസ്സ് റൂം, ലൈബ്രറി, റീഡിംഗ് റൂം, അടുക്കള എന്നീ ഭൗതിക സൗകര്യങ്ങൾ ഉണ്ട്. പ്രീപ്രൈമറി അടക്കം 9 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.ചീനിക്കൽ ഹിദായത്തുൽ വിൽദാൻ മദ്രസ കമ്മറ്റിക്ക് കീഴിലാണ് ഈ സ്കൂളിന്റെ പ്രവർത്തനം. നിലവിൽ ജയശ്രീ പി പൊന്നൻ പ്രധാന അധ്യാപികയും ഇബ്രാഹിം പി ടി എ പ്രസിഡന്റുമാണ്
മന്നേതൊടി അബ്ദുള്ള ഹാജി ആദ്യത്തെ മാനേജർ
മന്നേത്തൊടി മുഹമ്മദ് മാസ്റ്റ്ർ വഴികാട്ടി
മന്നേത്തൊടി കുഞ്ഞി മുഹമ്മദ് ആദ്യത്തെ ഹെഡ് മാസ്റ്റർ
ബിയ്യക്കുട്ടി ടി ആദ്യ നിയമനം ലഭിച്ച അദ്ധ്യാപിക

No comments:
Post a Comment