അൻസാറുൽ ഇസ്ലാം ദർസ്

മുൻ‌ഗാമികളായ പണ്ഡിതന്മാർ ഒരുക്കിയ പാതയിലൂടെ കാലോചിതമായ മാറ്റങ്ങളോട് കൂടി 18 ആണ്ട് പൂർത്തിയായികൊണ്ടിരിക്കുകയാണ് വന്ദ്യരായ ഉസ്ഥാദ് സികെ മൊയ്‌തീൻ കുട്ടി ഫൈസിയുടെ നേതൃത്വത്തിൽ നടന്ന് കൊണ്ടിരിക്കുന്ന അൻസാറുൽ ഇസ്ലാം ദർസ്.

മേൽമുറി നിബ്രാസുൽ ഇസ്ലാം മദ്രസയിലെ പ്രാഥമിക പഠനത്തിനു ശേഷം പ്രസിദ്ധ പണ്ഡിതനും മഹാപ്രതിഭയുമായ അബ്ദുല്ലാ ഫള്ഫരി ഉസ്താദിന്റെ കീഴിലായിരുന്നു ഉസ്താദിന്റെ പ്രധാന പഠന ജീവിതം.ജാമിഅ നൂരിയയിൽ നിന്നും ഒന്നാം സ്ഥാനമായി 1997 ൽ ഫൈസി ബിരുദം വാങ്ങി.ആദ്യവർഷം കുണ്ടൂർ മർകസിലും തുടർന്ന് പ്രഗൽഭ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേ നേതാവും ദർസീ രംഗത്ത് നിറശോഭയോടെ നിറഞ്ഞ് നിന്ന കെ സി ജമാലുദ്ധീൻ മുസ്ല്യാരുടെ ദർസിൽ ചെയ്ത സേവനത്തിൽ നിന്നും ലഭിച്ച ഊർജ്ജത്തിൽ നിന്നാണ് ഈ ദർസിന്റെ തുടക്കം. മൗലാന കെ സി ഉസ്താദിന്റെ വഫാത്തിനു ശേഷം മഹാന്മാരായ ഉസ്ഥാദുമാരുടെ ആശീർവാദത്തോടെ 2000 ത്തിൽ കുന്നുംപുറം ചെപ്യാലം മസ്ജിദിൽ ശൈഖുൽ ജാമിഅ ആലികുട്ടി മുസ്ല്യാരുടെ സാന്നിധ്യത്തിൽ റഈസുൽ ഉലമ കാളമ്പാടി ഉസ്താദായിരുന്നു ഈ ദർസ് ഉൽഘാടനം ചെയ്തത്. രണ്ട് വർഷത്തോളമായി പാപ്പാട്ടുങ്ങൽ റഹ്മാനിയ്യ മസ്ജിദിൽ ദർസ് നടന്ന് വരുന്നു.ബീഹാർ സ്വദേശികളടക്കം 50 ൽ താഴെ വിദ്യാർത്ഥികളാണ് ദർസിൽ പഠനം നടത്തി കൊണ്ടിരിക്കുന്നത്.എല്ലാ വെളളിയാഴ്ചകളിലും പൊതു ജനങ്ങൾക്കായി ബഹുജന പഠനക്ലാസും നടന്നു വരുന്നു

പഠന രീതി
സാധാരണ പളളി ദർസുകളിൽ നടന്ന് വരുന്ന പാഠ്യപദ്ധതി അനുസരിച്ച് തന്നെ പഠനം തുടർന്നു വരുന്നുവെങ്കിലും എസ് എസ് എൽ സി പരീക്ഷ എഴുതാനും പ്രിലിമിനറി, അഫ്‌ളലുൽ ഉലമ എഴുതി എടുക്കാനും സൗകര്യം ചെയ്യുന്നു.നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിന്റെ +2 വിനും അറബിൿ ഡിഗ്രിക്കും വേണ്ട പഠന സൗകര്യം പളളിയിൽ തന്നെ നൽകുന്നു. മുതവ്വൽ പഠനത്തിന് പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിലേക്കാണ് പോവാറുളളതെങ്കിലും കേരളത്തിനു പുറത്തുളള സ്ഥാപനങ്ങളിൽ പരീക്ഷ എഴുതി സർട്ടിഫിക്കറ്റ് വാങ്ങാനുളള സൗകര്യം ചെയ്ത് കൊടുക്കുന്നു. അറബി ഉർദു ഭാഷകളിലെ ഡിപ്ലോമ കോഴ്സുകളും കമ്പ്യൂട്ടർ പഠനവും ചെയ്ത് വരുന്നു.

തജ് ‌വീദ്, ഹിഫ്ള് ഉൾപെടെ മതവിഷയങ്ങളും മറ്റ് സഹായ വിഷയങ്ങളും ഈ പഠനത്തിലുണ്ട്.ഭാഷാ പഠനങ്ങൾ, ഗോളശാസ്ത്രം, തർക്കശാസ്ത്രം,സംവാദശാസ്ത്രം മുതലായവ എല്ലാം പഠനത്തിന്റെ ഭാഗമാണ്.വിദ്യാർഥികളുടെ നൈസർഗിക കഴിവുകൾ വളർത്തി എടുക്കുന്നതിനായി ആഴ്ചകൾ തോറും സാഹിത്യസമാജം നടന്ന് വരുന്നു. വിവിധ വിഷയങ്ങളിലെ ഗവേഷണ പഠനങ്ങളും അവതരണങ്ങളും പരിശീലിക്കുവാനായി മജ് ലിസുൽ ഹുനൂനി വൽ ആദാബ് എന്നിവയും ദർസിനു കീഴിൽ പ്രവർത്തിക്കുന്നു. 2000 ത്തോളം പുസ്തകങ്ങളുള്ള ബ്രഹത്തായ ഒരു ലൈബ്രറിയും ഈ ദർസിനു കീഴിൽ ഉണ്ട്.

No comments:

Post a Comment