പടിഞ്ഞാറ് വെള്ളൂരും, കിഴക്ക് പുല്ലാര മൂചിക്കലും അതിർത്തി പങ്കിടുന്നു . ഒരു എൽ.പി. സ്കൂളും രണ്ട് അങ്കൻ വാടിയും ഒരു ജുമാമസ്ജിദും,രണ്ട് നമസ്കാര പള്ളിയും,ഒരു മദ്രസയും ഈ പ്രദേശത്തുണ്ട്. ജനങ്ങളിൽ അധികവും കൂലി പണി ചെയ്തു ജീവിക്കുന്നു. ചീനി മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശം ആയതു കൊണ്ട് ഈ പേര് അന്നത്തെ ജനങ്ങൾ "ചീനിക്കൽ" എന്നു വിളിച്ചു പോന്നു.[അവലംബം ആവശ്യമാണ്] ഇപ്പോൾ ഇവിടെ അധികം ചീനി മരങ്ങൾ ഒന്നും ഇല്ല . വയലുകൾ അധികവും മണ്ണിട്ട് മൂടി. തോടും കുളങ്ങളും ഇല്ലാതെ ആയി.നാഷനൽ ഹൈവേ 213 ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയാണ് കടന്ന് പോവുന്നത്. അശോക് ലൈലാന്റ് ഷോറൂം , ടൈൽസ് & സാനിറ്ററി സാധങ്ങളുടെ മൂന്ന് മൊത്ത വിതരണ കേന്ദ്രം., സോഫാ & കർട്ടൻ ഷോപ്പ്, ഫർണിച്ചർ ഷോപ്പ്, ഒരു പലചരക്ക് കട,രണ്ട് ഹോട്ടൽ,ഒരു ഇൻടസ്ട്രിയൽ വർക്ക് ഷോപ്പ്,ഹോളോബ്രിക്സ് കമ്പനി,സിമന്റ് വിൽപന ഷോപ്പ്...തുടങ്ങിയവയാണ് ഈ കൊച്ചു ഗ്രാമത്തിലെ വാണീജ്യ വ്യവസായ സ്ഥാപനങ്ങൾ.
No comments:
Post a Comment