ഏകദേശം 57 വർഷങ്ങൾക്ക് മുമ്പാണ് ചീനിക്കലിൽ ഹിദായത്തുൽ വിൽദാൻ മദ്രസ സ്ഥാപിക്കുന്നത്. ആദ്യകാലത്ത് ഇവിടെ മദ്രസ ഉണ്ടായിരുന്നില്ല. അര കിലോമീറ്റർ അകലെ അറവങ്കര മദ്രസയിലേക്കായിരുന്നു കുട്ടികൾ പോയിരുന്നത്. അറവങ്കര മദ്രസയിൽ സ്ഥലപരിമിതി മൂലം മറ്റ് പ്രദേശങ്ങളിലെ കുട്ടികളെ പ്രവേശിപ്പിക്കാൻ ബുദ്ധിമുട്ടായി. അങ്ങനെ ചീനിക്കൽ സ്വന്തം മദ്രസ വേണം എന്ന ആശയം കാരണവന്മാർക്കിടയിൽ ഉയർന്ന് വന്നു.
മൊയ്‌തീൻ കുട്ടി ഹാജി, കരിങ്ങനാട്ട് മുഹമ്മദ്, കടമ്പോട്ട് കുഞ്ഞലവി ഹാജി,മന്നേതൊടി അലവി കാക്ക …… തുടങ്ങിയവർ കൂടിയാലോചിച്ച് മന്നേതൊടി അലവി കാക്കാന്റെ സ്ഥലത്ത് മദ്രസ നിർമിക്കാൻ തീരുമാനിച്ചു. സ്ഥലം വാങ്ങുന്നതിലേക്കായി കടമ്പോട്ട് കുഞ്ഞലവി ഹാജി 75 രൂപ സംഭാവന ചെയ്തു. ബാക്കി പണം പിരിവെടുത്ത് സ്വരൂപിച്ചു.മദ്രസക്ക് വാതിൽ,ജനൽ,മറ്റ് ഫർണ്ണിച്ചറുകൾ എന്നിവക്ക് വേണ്ട മരം അത്താണീക്കലെ നെച്ചിയിൽ കോമു ഹാജി ദാനമായി നൽകി.ഓട് വാങ്ങാൻ പണം തികയാത്തത് കൊണ്ട് ഓട് മേയാൻ തീരുമാനിച്ചു.
എന്നാൽ ഓലക്ക് പകരം ഓട് മേഞ്ഞ മദ്രസയുണ്ടാക്കിയതിനെ കുറിച്ച് മൊയ്തീൻ കുട്ടി ഹാജി പറയുന്നതിങ്ങനെ.'അത് അളളാഹുവിന്റെ ഖുദ്റത്താണ്.സംഭവം അദ്ധേഹം വിവരിച്ചത് ഇങ്ങനെ..കടുമ്പോട്ടെ ഉണ്ണി കുഞ്ഞാലൻ കാക്ക പറഞ്ഞു.തടുക്കിടാനാണെങ്കിൽ ഞാൻ കായി തരൂല.ഓട് ഇടാനാണെങ്കിൽ ഞാൻ 25 രൂപ തരാം.അങ്ങനെ ഓരോരുത്തരായാൽ ഓടാകൂലെ. പിരിച്ച് 70 രൂപ കയ്യിലുണ്ട്.അരീക്കാടൻ മുഹമദാജിന്റെ പീടികയിലിരുന്ന് നെച്ചിക്കാട്ടെ ഐദ്രമാൻ കാക്ക പറഞ്ഞു. ഇജ്ജാ എഴുപത് ഉറുപ്യ ഇങ്ങട്ട് കൊണ്ടാ ഞാ നൂറാക്കിത്തരാം. ഇരുനൂറ് കുഞ്ഞലവി ഹാജിനോടും കടം വാങ്ങി ഞാനും ഐദ്രമാൻ ഹാജിയും ഫറോക്കിലേക്ക് ബസ് കയറി
നൈരന്തര്യവും ത്യാഗസമ്പൂർണ്ണവുമായ നിശ്ചയദാർഡ്യത്തിന്റെ സാക്ഷാൽക്കാരമായി ചീനിക്കലിന്റെ അടങ്ങാത്ത വിജ്ഞാന ദാഹത്തിന്റെ നിർവൄതിയായി ഹിദായത്തുൽ വിൽദാൻ മദ്രസ യാഥാർത്യമായി. വെളളൂരിലെ മോയിൻ മുസ്ല്യാർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ.

No comments:
Post a Comment