പാപ്പാട്ടുങ്ങൽ മഹല്ല് സംഗമം

പാപ്പാട്ടുങ്ങൽ റഹ്മാനിയ ജുമാ മസ്ജിദിന്റെ കീഴിൽ ഈ മഹല്ലിന്റെ പരിധിയിൽ വരുന്ന എഴുന്നോറോളം മുസ്ലിം കുടുംബങ്ങളുടെ ഒരു സംഗമം ഫെബ്രുവരി 12 ന് (12.02.2017) ഞായറാഴ്ച ചീനിക്കൽ എം എ എൽ പി സ്കൂളിന്റെ വിശാലമായ ഗ്രൗണ്ടിൽ ഒ പി മുഹമ്മദ് മുസ്ല്യാർ നഗറിൽ വെച്ച് നടന്നു.രാവിലെ 8.30 നു തുടങ്ങി വൈകുന്നേരം 6 മണിയോടെ സമാപിച്ചു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കം വിത്യസ്ഥ വീക്ഷണം പുലർത്തുന്ന മഹല്ല് നിവാസികൾ അടക്കം വൻ ജനസഞ്ചയം തന്നെ ആവേശപൂർവ്വം ഈ സംഗമത്തിൽ പങ്കെടുത്തു. സംഗമത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും രാവിലെയും ഉച്ചക്കും വൈകിട്ടും ഭക്ഷണ വിതരണം ചെയ്തു. അബ്ദുള്ള മാസ്റ്റർ കൊട്ടപ്പുറം നമ്മുടെ ബാധ്യതകൾ എന്ന വിഷയത്തിലും,പാണമ്പ്ര അബ്ദു റഹ്മാൻ ഫൈസി ഇസ്ലാമിക കുടുംബം എന്ന വിഷയത്തിലും, ലിയാഉദ്ധീൻ ഫൈസി ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം എന്ന വിഷയത്തിലും പഠന ക്ലാസുകൾ നടത്തി. ദർസ് വിദ്യാർഥികളുടെ കലാവിരുന്നും ജാമിഅ മുൽതഖദ്ധാരിസീൻ പ്രബന്ധ രചനാ മൽസര വിജയി ഉവൈസ് പെരുമുഖത്തിനു ഉപഹാരസമർപ്പണവും നടന്നു. സയ്യിദ് മാനു തങ്ങൾ വെള്ളൂർ പ്രാർഥനക്ക് നേതൃത്വം നൽകി.

No comments:

Post a Comment