ബദ്രീങ്ങളുടെ ആണ്ട് നേർച്ച

എല്ലാ വർഷവും റമസാൻ മാസം 17 നാണ് ബദർ ശുഹദാക്കളുടെ പേരിലുള്ള ആണ്ട് നേർച്ച നടക്കുന്നത്. പാപ്പാട്ടുങ്ങൽ റഹ്മാനിയ മസ്ജിദ് കമ്മറ്റിയുടെ കീഴിലാണ് നേർച്ച നടത്താറ്. മഹല്ല് നിവാസികൾ നൽകുന്ന സംഭാവനകളും നേർച്ച സാധനങ്ങളും ഉപയോഗിച്ച് നേർച്ചയിലേക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നു.തേങ്ങാ ചോറും ബീഫ് കറിയുമാണ് നേർച്ച ഭക്ഷണമായി ഇവിടെ നൽകാറുള്ളത്. നേർച്ച ദിവസം അസർ നിസ്കരത്തിനു മുമ്പായി ബദർ ശുഹദാക്കളുടെ പേരിൽ മൗലീദുകളും മറ്റും ഓതി പ്രാർഥന നടത്തി. നമസ്കാരത്തിന് ശേഷം ഭക്ഷണ വിതരണം നടത്തുന്നു.പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായി 100 കണക്കിനു പേർ നേർച്ചയിൽ പങ്കെടുക്കാറുണ്ട്.

No comments:

Post a Comment