ചീനിക്കൽ

മലപ്പുറം ജില്ലയിൽ , പൂക്കോട്ടൂർ പഞ്ചായത്തിൽ അത്താണിക്കലിനും , അറവങ്കര ന്യൂ ബസാറിനും ഇടയിൽ കിടക്കുന്ന ഒരു സ്ഥലമാണ് ചീനിക്കൽ . പൂക്കോട്ടൂർ പഞ്ചായത്തിലെ 13,14,15 വാർഡുകളിലായാണ് ചീനിക്കൽ പ്രദേശം സ്ഥിതി ചെയ്യുന്നത്.കൂടുതൽ പ്രദേശം വാർഡ് 14 ൽ ആണ് ഉൾപെട്ടിട്ടുള്ളത്. ഷാഹിന തോരപ്പയാണ് വാർഡ് മെമ്പർ. 1921 ലെ പൂക്കോട്ടൂർ യുദ്ധ സമയത്ത് ചീനിക്കൽ പാപ്പാട്ടുങ്ങൽ പാലം പോരാളികൾ തകർത്തിരുന്നു. പിന്നീട് ബ്രിട്ടീഷ് പട്ടാളം എത്തി പാലം തകർത്തത് കണ്ട് മടങ്ങി പോവുകയും പിറ്റേ ദിവസം വീണ്ടും വന്ന് പാപ്പാട്ടുങ്ങൽ ജുമാമസ്ജിദ് നിർമാണാവശ്യാർത്ഥം ശേഖരിച്ച മരങ്ങൾ എടുത്ത് പാലം പുനർ നിർമിക്കുകയും പട്ടാളം പൂക്കോട്ടൂരിലേക്ക് നീങ്ങുകയും ചെയ്തു.

No comments:

Post a Comment